പാലിയേക്കര: പുലക്കാട്ടുകരയിൽ വര്‍ക്ഷോപ്പില്‍ മോഷണം. കാർ ബാറ്ററികളും വിലകൂടിയ സ്കാനിംഗ് ടാബ്ലെറ്റും ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
കാറുകളില്‍ ഉപയോഗിക്കുന്ന അഞ്ചു ബാറ്ററി, ആഡംബര വാഹനങ്ങള്‍, സ്കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ടാബ്ലറ്റ്, മൂന്ന് മൊബൈല്‍ ഫോണ്‍, 2000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഉടമ കെ.സി. അനീഷ് പറഞ്ഞു. സ്ഥാപനത്തിലെ സിസിടിവി കാമറ പുറത്തേയ്ക്ക് തിരിച്ചുവച്ച് ഓഫിസിനുള്ളിലെ ഡിവിആര്‍ ഓഫ് ചെയ്തശേഷമാണ് മോഷണം നടത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് മോഷണം.
രാത്രി 11 വരെ ഇവിടെ ജോലിക്കാരുണ്ടായിരുന്നു. ജോലിക്കാര്‍ പോയതിനുപിന്നാലെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഉടമ പുതുക്കാട് പോലീസില്‍ പരാതി നല്കി.